ഒരു കോടി രൂപ വരെയുള്ള വായ്പകളുടെ തിരിച്ചടവിന്
കാലാവധി 60 ദിവസം കൂടി നീട്ടിയതായി ആര്‍ബിഐ അറിയിച്ചു. പഴയ 500 രൂപ നോട്ട് ഉപയോഗിച്ച് കര്‍ഷകര്‍ക്ക് വിത്തുകള്‍ വാങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒരു കോടി രൂപ വരെയുള്ള വീട് വായ്പ, കാര്‍ വായ്പ, കാര്‍ഷിക വായ്പ തുടങ്ങിയവയുടെ തിരിച്ചടവിന് 90 ദിവസം നേരത്തെ തന്നെ അനുവദിച്ചിരുന്നു. ഇതിപ്പോള്‍ രണ്ട് മാസം കൂടി ഉയര്‍ത്തി. എടിഎമ്മില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക ഉടന്‍ വര്‍ദ്ധിപ്പിക്കില്ലെന്നും ആര് ബി ഐ വ്യക്തമാക്കി.