ദേവികുളം മണ്ഡലം എസ്. രാജേന്ദ്രന്റെ കുടുംബ സ്വത്തോ; പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കേണ്ടതിന് പകരം തോല്‍പ്പിക്കാനായാണ് പ്രവര്‍ത്തിച്ചത്‌

ഇടുക്കി : .ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്ബന്‍ചോല മണ്ഡലം എന്റെ അച്ഛന്‍ മാധവന്റെ കുടുംബ സ്വത്തോ അല്ല.

അടുത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ ജയിപ്പിക്കേണ്ടതിന് പകരം രാജേന്ദ്രന്‍ തോല്‍പ്പിക്കാനായാണ് പ്രവര്‍ത്തിച്ചത്. എസ്. രാജേന്ദ്രനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം നേതാവ് എം.എം. മണി.

സിപിഎം ഇടുക്കി ജില്ലാ സമ്മേളനം പുരോഗമിക്കേ പാര്‍ട്ടിയുമായും നേതാക്കളുമായുമുള്ള അഭിപ്രായഭിന്നതകള്‍ തുറന്നുകാട്ടുന്ന എസ് രാജേന്ദ്രന്റെ കത്ത് പുറത്തു വന്നിരുന്നു. കത്തില്‍ എം.എം. മണിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉയര്‍ത്തി എസ്. രാജേന്ദ്രന്‍ തന്നെ മാത്രം ലക്ഷ്യം വെയ്ക്കുന്നത് എന്തിനാണെന്ന് സമയമാകുമ്ബോള്‍ പറയും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താനില്ലെന്നും മുന്‍ മന്ത്രി അറിയിച്ചു.

പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനെതിരെയുള്ള നടപടി സംസ്ഥാന കമ്മറ്റി തീരുമാനിക്കും. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരുന്നത് തന്നെ പേടിച്ചാണെന്നാണ് രാജേന്ദ്രന്‍ മറുപടി നല്‍കയത്. അയാള്‍ ആണാണെങ്കില്‍ സമ്മേളനത്തില്‍ പങ്കെടുത്ത് ശാപ്പാട് കഴിച്ച്‌ പോകണ്ടേ. തിരുവനന്തപുരത്ത് വച്ച്‌ മോശമായി പെരുമാറി എന്ന ആരോപണം ശരിയല്ലെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.

മുന്‍മന്ത്രി എം.എം. മണിയും കെ.വി. ശശിയും അപമാനിച്ചെന്നും കുടുംബത്തെ നോക്കി വീട്ടിലിരിക്കാന്‍ പറഞ്ഞെന്നുമാണ് എസ്. രാജേന്ദ്രന്റ കത്തില്‍ ആരോപിക്കുന്നത്. പരസ്യ അധിക്ഷേപം പേടിച്ചാണ് താന്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്. സമ്മേളനത്തില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. എസ്. രാജേന്ദ്രന്‍ കുറച്ചുകാലമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജേന്ദ്രന്‍ താത്പ്പര്യം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി സീറ്റു നിഷേധിച്ചു. ഇതോടെ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

prp

Leave a Reply

*