കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്.് സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ആക്രമണ ദൃശ്യം ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. പ്രതിയായ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശമെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാണ് പ്രോസിക്യൂഷന് നിലപാട്.
സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിലും തുടരന്വേഷണം വേണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. വിചാരണ കോടതിയിലാണ് പ്രോസിക്യൂഷന് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാകാനിരിക്കെയാണ് പ്രോസിക്യൂഷന്റെ ആവശ്യം.
കേസില്‍ പുനര്‍ വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരെ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍ വിസ്താരത്തിനാണ് പ്രോസിക്യൂഷന് അംഗീകാരം തേടിയത്. ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിന് പിറകെയാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ദിലീപ് അടക്കമുള്ള പത്ത് എതിര് കക്ഷികള്‍ക്ക് ഹര്‍ജിയില്‍ കോടതി നോട്ടിസ് അയക്കും. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ജനുവരി ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഓട്ടോ ടാക്സി നിരക്ക് വര്‍ധന പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പ്; പണിമുടക്ക് മാറ്റിവച്ചു
നടിയെ ആക്രമിച്ച കേസ്; പുനരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്
കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കല്‍ വിവാദം; ഐ എ എസ് ഉദ്യോഗസ്ഥന് കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
സിറാജ് ലൈവ് വാര്‍ത്തക്ക് താഴെ ജിഫ്രി തങ്ങളെ അപമാനിച്ച് കമന്റ്; മുസ്ലിംലീഗ് വയനാട് ജില്ലാ സെക്രട്ടറിയെ നീക്കി
കിറ്റെക്സ് കമ്ബനിയിലെ ജീവനക്കാരുടെ ക്യാമ്ബുകളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന
കെ റെയില്‍ പദ്ധതിക്ക് ചെലവ് 84,000 കോടി കവിയും; എന്തായാലും നടപ്പാക്കും: കോടിയേരി

