തിരുവനന്തപുരം: പേട്ടയില്‍ അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ ദുരൂഹത അകറ്റാനാകാതെ അന്വേഷണസംഘം. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും, ബന്ധുക്കളും.
രാത്രിയില്‍ ഉറങ്ങി കിടന്ന മകന്റെ മരണവര്‍ത്തയാണ് രാവിലെ അനീഷിന്റെ കുടുംബത്തെ തേടിയെത്തിയത്.
അനീഷിന് അപകടം സംഭവിച്ച വാര്‍ത്ത പേട്ട പോലീസാണ് ബന്ധുക്കളെ അറിയിച്ചത്.
ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് ലാലുവിന്റെ ഐശ്വര്യയെന്ന വീട്.
അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്നു അറിയില്ലെന്നു ബന്ധുക്കള്‍ പറയുന്നു.
പൊലീസ് ജീപ്പില്‍ പേട്ട സ്റ്റേഷനിലെത്തിയപ്പോഴാണ് മകനു കുത്തേറ്റ വിവരം അറിഞ്ഞത്.
പൊലീസ് ജീപ്പില്‍തന്നെ പിതാവിനെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയി.
പിതാവിനെ കാണിച്ചശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു.