മോഹന്‍ലാലിന്റെ ഡ്രീം സിനിമ ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. സഹകരണം മതിയാക്കിയത്..

നടന്‍ സംവിധായകന്‍ കൂടിയായതോടെ തിരക്കായി എന്നാലും മോഹല്‍ലാല്‍ എന്ന തമ്ബുരാന്റെ സിനിമയില്‍ നിന്ന് പൃഥ്വി പിന്മാറിയതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്, വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതത്തെ പൂര്‍ണതയിലെത്തിക്കാനുള്ള തിരക്കിലാണ് മോഹന്‍ലാല്‍.

കോവിഡ് മൂലം പല സിനിമകളുടേയും ഷൂട്ടും റിലീസുകളും താളും തെറ്റിയിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിനേയും കോവിഡ് സാഹചര്യം ബാധിച്ചു. ‘ബറോസിന്റെ’ ചിത്രീകരണം ഈ വര്‍ഷം മധ്യത്തില്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്ബാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ചിത്രീകരണവും നിന്നു.

സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 26ന് വീണ്ടും പുനരാരംഭിച്ചു. ഇതിനിടെയാണ് ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയത്. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ചിത്രത്തില്‍ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍ മാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസില്‍’ നിന്നും താരം പിന്മാറാന്‍ തീരുമാനിച്ചതത്രെ എന്തായാലും ലാലേട്ടനോടിതു വേണ്ടായിരുന്നു പൃഥ്വി വേണ്ടായിരുന്നു FC

prp

Leave a Reply

*