മ്യാ​ന്‍​മ​റി​ല്‍ ര​ത്ന ഖ​നി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍; 70 പേ​രെ കാ​ണാ​താ​യി

ന​യ്പി​ഡോ: വ​ട​ക്ക​ന്‍ മ്യാ​ന്‍​മ​റി​ലെ ര​ത്ന ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 70 പേ​രെ കാ​ണാ​താ​യി.ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍‌​ച്ചെ നാ​ലോ​ടെ കാ​ച്ചി​ന്‍ സം​സ്ഥാ​ന​ത്തെ ഹ്പാ​കാ​ന്ത് മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​ന​ധി​കൃ​ത ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. ഹ്പാ​കാ​ന്ത് മേ​ഖ​ല​യി​ല്‍ ര​ത്ന ഖ​ന​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച തൊ​ഴി​ലി​ല്ലാ​യ്മ​യും ദാ​രി​ദ്ര്യ​വും മൂ​ലം പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത ഖ​ന​നം വ്യാ​പ​ക​മാ​ണ്.

prp

Leave a Reply

*