രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി . കേരള കേന്ദ്ര സര്‍വ്വകലാശാല ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ കാസര്‍കോട് പെരിയയിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ജില്ലാ പോലീസ് മേധാവി പി ബി രാജീവ് എന്നിവര്‍ കേന്ദ്ര സര്‍വ്വകലാശാല ഹെലിപാഡില്‍ വരവേറ്റു.
അതേസമയം, മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി എത്തിയിരിക്കുന്നത്. വൈകിട്ട് കാസര്‍ഗോഡ് പെരിയ ക്യാമ്ബസ്സില്‍ നടക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങാണ് രാഷ്ട്രപതിയുടെ ആദ്യപരിപാടി. വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ അദ്ദേഹം മുഖ്യാതിഥിയാകും.742 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്.
തുടര്‍ന്ന് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി നാളെ നേവല്‍ ബേസില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ദക്ഷിണ നാവിക കമാന്‍ഡിന്റെ പ്രദര്‍ശനം വീക്ഷിക്കുന്ന അദ്ദേഹം വിക്രാന്ത് സെല്ലും സന്ദര്‍ശിക്കും. മറ്റന്നാള്‍ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.

