ഡല്‍ഹി: യൂട്യൂബ് വിഡിയോ നോക്കി ഭാര്യയുടെ പ്രസവം എടുക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം. പ്രസവത്തോടെ കുഞ്ഞ് മരിക്കുകയും ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
തമിഴ്നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്ബുളി ഗ്രാമത്തിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
32 വയസുള്ള ലോകനാഥനാണ് 28 വയസുള്ള ഭാര്യ ഗോമതിയുടെ പ്രസവം യൂട്യൂബ് വിഡിയോ നോക്കി ചെയ്യാന്‍ തീരുമാനിച്ചത്. യുവതിയുടെ കൂടി സമ്മതത്തോടെയായിരുന്നു ഈ നീക്കം.
ഇവര്‍ പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോകാനും മടി കാണിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 13ന് പ്രസവം ഉണ്ടാകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ പ്രസവ വേദന വരാതിരുന്നതോടെ ദമ്ബതികള്‍ വീട്ടില്‍ തന്നെ തുടര്‍ന്നു. 18ന് പ്രസവ വേദന വന്നപ്പോള്‍ ആശുപത്രിയില്‍ െകാണ്ടുപോകാതെ സ്വയം പ്രസവമെടുക്കാന്‍ ദമ്ബതികള്‍ തീരുമാനിക്കുകയായിരുന്നു.
പിന്നീട് യൂട്യൂബ് നോക്കി പ്രസവമെടുക്കാനും ആരംഭിച്ചു. എന്നാല്‍ ഈ സാഹസം കുഞ്ഞിന്റെ ജീവനെടുത്തു. പിന്നാലെ യുവതിയുടെ ആരോഗ്യനിലയും ഗുരുതരമായി.
സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് സംസ്ഥാന ആരോഗ്യവകുപ്പും ഉത്തരവിട്ടു.
The post യൂട്യൂബ് വിഡിയോ നോക്കി ഭാര്യയുടെ പ്രസവം എടുക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം; പ്രസവത്തോടെ കുഞ്ഞ് മരിച്ചു, യുവതി അതീവ ഗുരുതരാവസ്ഥയില്‍

