ശത്രു മിസൈലുകളും പോര്‍വിമാനങ്ങളും ഇനി ഇന്ത്യന്‍ ആകാശത്തില്‍ പറക്കില്ല ; എസ് -400 പഞ്ചാബ് സെക്ടറിലേക്ക്

ന്യൂഡല്‍ഹി ; അത്യാധുനിക പ്രതിരോധ മിസൈല്‍ സംവിധാനമായ എസ് 400 വ്യോമപ്രതിരോധ മിസൈല്‍ അതിര്‍ത്തിയില്‍ വിന്യസിക്കാനൊരുങ്ങി ഇന്ത്യ.

മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ സ്‌ക്വാഡ്രണ്‍ പഞ്ചാബ് സെക്ടറിലാണ് വിന്യസിക്കുന്നത്.പാകിസ്തിനാല്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആക്രമണങ്ങളെ ഇന്ത്യയുടെ പുതിയ മിസൈല്‍ പ്രതിരോധത്തിന് ചെറുക്കാന്‍ സാധിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ പ്രതിരോധത്തിന് കരുത്തു കൂട്ടുന്നതാണ് എസ്-400 ന്റെ വിന്യാസം. 35,000 കോടിയുടെ കരാര്‍ പ്രകാരമാണ് റഷ്യ എസ്-400 കൈമാറിയത്. അഞ്ച് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്.എസ് 400 മിസൈല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇന്ത്യയിലെ സൈനികര്‍ റഷ്യയിലെത്തി പ്രത്യേക പരിശീലനം നേടിയിരുന്നു.

400 കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് ശത്രുവിമാനങ്ങളും ക്രൂയിസ് മിസൈലുകളും തകര്‍ക്കാന്‍ എസ് 400 ന് സാധിക്കുന്നതിനാല്‍ ഈ വ്യോമ പ്രതിരോധ സംവിധാനം ദക്ഷിണേഷ്യയില്‍ ഇന്ത്യയ്‌ക്ക് മുന്‍തൂക്കം നല്‍കും.ശത്രുവിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, അവാക്സ് വിമാനങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ 400 കി.മീ, 250 കി.മീ, 120 കി.മീ, 40 കി.മീ എന്നിങ്ങനെയുള്ള ദൂരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല് വ്യത്യസ്ത മിസൈലുകളാണ് പ്രതിരോധ സംവിധാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.

prp

Leave a Reply

*