നാട്ടുകാര്‍ കളിയാക്കിയതുകൊണ്ട് ഗര്‍ഭിണിയാണെന്ന വിവരംമറച്ചുവച്ചു; കോട്ടയത്ത്‌ കുഞ്ഞിനെ കൊന്നതിന് അറസ്‌റ്റിലായ അമ്മയുടെ മൊഴി

നാട്ടുകാര്‍ കളിയാക്കിയതുകൊണ്ട് ഗര്‍ഭിണിയാണെന്ന വിവരംമറച്ചുവച്ചു; കോട്ടയത്ത്‌ കുഞ്ഞിനെ കൊന്നതിന് അറസ്‌റ്റിലായ അമ്മയുടെ മൊഴി

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന മാലൂര്‍മലയില്‍ നിഷയാണ് അറസ്റ്റിലായത്. കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നിഷ സമ്മതിച്ചതായി പൊലീസ് അറിയിച്ചു വളര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണ് മുക്കിക്കൊന്നതെന്ന് നിഷ പറഞ്ഞു. നവജാത ശിശുവിന്‍റെ മുങ്ങിമരണം അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് നിഷ ആദ്യം പൊലീസിനോട് പറഞ്ഞത്. പനി കുറയ്ക്കാന്‍ ബക്കറ്റിലെ വെള്ളത്തില്‍ കുട്ടിയുടെ കാല്‍ മുക്കിയപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണെന്നായിരുന്നു ആദ്യ മൊഴി.എന്നാല്‍ അഞ്ച്‌ കുട്ടികള്‍ ഉണ്ടായതിന്‍റെ പേരില്‍ ആളുകള്‍ കളിയാക്കിയത് മൂലമാണ് ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചതെന്ന് നിഷ പൊലീസിനോട് വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയില്‍ മുത്തേടത്ത് മലയില്‍ സുരേഷ് നിഷ ദമ്ബതികളുടെ നവജാത ശിശുവിനെ ആണ് ബുധനാഴ്‌ച ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കുട്ടി വെള്ളത്തില്‍ മുങ്ങി മരിച്ചതാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

prp

Leave a Reply

*