ദത്ത് വിവാദം: കുഞ്ഞിനെ കൊണ്ടുവരാന്‍ സംഘം ആന്ധ്രയിലേക്ക്? നിര്‍ണായക നടപടിയിലേക്ക് നീങ്ങി കോടതി

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ് തിരുവനന്തപുരം കുടുംബ കോടതി ഇന്നു പരിഗണിക്കും.

ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ കുഞ്ഞിനെ അഞ്ചു ദിവസത്തിനകം ഹാജരാക്കാന്‍ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കോടതിയെ അറിയിക്കും. കോടതിയുടെ അനുവാദത്തോടെ നാളെ തന്നെ കുഞ്ഞിനെ നാട്ടിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ആന്ധ്രയിലേക്ക് തിരിച്ചേക്കും.

ദത്തില്‍ വ്യക്തത വരുത്തണമെന്നും, താനറിയാതെയാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നുള്ള അനുപമയുടെ പരാതിയില്‍ വ്യക്തത വരുത്താന്‍ ആവശ്യമെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നതായി ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിയെ അറിയിക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിച്ചതായി ശിശുക്ഷേമ സമിതിയും കോടതിയെ അറിയിക്കും.

കോടതി അനുവാദത്തോടെ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുഞ്ഞിനെ നാട്ടിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ആന്ധ്രയിലേക്ക് നാളെത്തന്നെ പോയേക്കും. ഡി.എന്‍.എ ടെസ്റ്റിനു ശേഷമേ കോടതി മറ്റു നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുള്ളു. നേരത്തെ സര്‍ക്കാരിന്‍്റെ ആവശ്യപ്രകാരം ദത്ത് നടപടികള്‍ കോടതി നിര്‍ത്തിവെച്ചിരുന്നു. വനിതാ ശിശുക്ഷേമ ഡയറക്ടറും ഡി.എന്‍.എ ടെസ്റ്റു കഴിയുന്നതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയില്‍ സമയം ചോദിച്ചേക്കും.

prp

Leave a Reply

*