ബഹിരാകാശ നിലയത്തില്‍ ശൗചാലയം നിര്‍മ്മിക്കൂ നാസേ,​ ശുചിമുറിയില്‍ ചോര്‍ച്ച: ബഹിരാകാശ സഞ്ചാരികള്‍ മടങ്ങുന്നു

വാഷിംഗ്ടണ്‍: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ 200 ദിവസത്തിലധികം തികച്ച നാല് സഞ്ചാരികള്‍ ശുചിമുറി വെല്ലുവിളിയായതോടെ ഭൂമിയിലേക്ക് മടങ്ങുന്നു.

നാസയുടെ മക്‌ആര്‍തര്‍, ഷെയ്ന്‍ കിംബ്രോ, ജപ്പാന്റെ അകിഹികോ ഹോഷിഡെ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തോമസ് പെസ്‌ക്വറ്റ് എന്നിവര്‍ക്കാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലെ ശുചിമുറിയിലെ ചോര്‍ച്ച വില്ലനായിരിക്കുന്നത്. ഇതോടെ ഇവരോട് അഡല്‍റ്റ് ഡയപ്പര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് നാസ. ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിനിടെ പ്രകൃതിയുടെ വിളി വന്നാല്‍ സഞ്ചാരികള്‍ അഡല്‍റ്റ് ഡയപ്പറിനെ ആശ്രയിക്കേണ്ടി വരും. ഇന്നലെ രാത്രി അമേരിക്കന്‍ സമയം പത്തരയോടെ ഭൂമിയിലേക്ക് തിരിച്ച സംഘം ഇന്ന് ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതോടെ ഭൂമിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 വെല്ലുവിളികളേറെയുണ്ട്

മോശം കാലാവസ്ഥയും സംഘാംഗങ്ങളില്‍ ഒരാളുടെ ആരോഗ്യ സ്ഥിതിയുമെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

240 കിലോഗ്രാം ഭാരം വരുന്ന വസ്തുക്കളും ഇവര്‍ ഭൂമിയിലേക്ക് കൊണ്ടുവരുന്നുണ്ട്. വിവിധ പരീക്ഷണങ്ങളുടെ ഫലങ്ങളും ബഹിരാകാശ നിലയത്തിലെ ചില ഉപകരണങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. ബഹിരാകാശത്ത് വിളയിച്ച മുളകിന്റെ പൊടിയും ഭൂമിയിലേക്ക് കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ മുളകിന്റെവിളവെടുപ്പ് നടന്നത്.

ബഹിരാകാശ യാത്രകള്‍ എല്ലാക്കാലത്തും വെല്ലുവിളികള്‍നിറഞ്ഞതായിരുന്നു. അതിലൊന്നായി മാത്രമേ ഈ ശുചിമുറി പ്രശ്‌നത്തെ കാണുന്നുള്ളൂ

മേഗന്‍ മക്‌ആര്‍തര്‍

ബഹിരാകാരാശ സഞ്ചാരി

prp

Leave a Reply

*