തിരുവനന്തപുരം ലുലുമാള്‍ ഉദ്ഘാടനം ഡിസംബര്‍ 16ന്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നെന്ന പെരുമയോടെ ലുലു ഗ്രൂപ്പ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപം ഒരുക്കിയ ലുലുമാളിന്റെ ഉദ്ഘാടനം ഡിസംബര്‍ 16ന് നടക്കും.

രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഷോപ്പിംഗിനായി 17 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, ശശി തരൂര്‍ എം.പി., പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

prp

Leave a Reply

*