വിപണിയില്‍ അഞ്ച് കോടി വില വരുന്ന ആബര്‍ഗ്രീസ് തൃശൂരില്‍ പിടികൂടി

തൃശൂര്‍: വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം ആബര്‍ഗ്രീസ് തൃശൂരില്‍ വീണ്ടും പിടികൂടി . തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബര്‍ഗ്രിസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശി റംഷീദ്, എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ആവശ്യക്കാരെന്ന വ്യാജേനയാണ് പൊലീസ് ഇവരുടെ താമസസ്ഥലത്തെത്തിയത്. കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.

prp

Leave a Reply

*