ന്യൂസിലാന്‍ഡിന് എതിരായ പരമ്ബരയില്‍ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും

ഈ മാസം അവസാനം നടക്കുന്ന ന്യൂസിലന്‍ഡിന് എതിരായ പരമ്ബരയില്‍ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും. മൂന്ന് ടി20 മത്സരങ്ങള്‍ ആണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കളിക്കുന്നത്.

ഈ മത്സരങ്ങളില്‍ കെ എല്‍ രാഹുലിനെ ഇന്ത്യ ക്യാപ്റ്റന്‍ ആയി നിയമിക്കും. ഇന്ത്യയുടെ സീനിയര്‍ താരങ്ങളില്‍ ഭൂരിഭാഗവും ഈ പരമ്ബരയില്‍ കളിക്കില്ല. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനാണ് ബി സി സി ഐ ആലോചിക്കുന്നത്. കോഹ്ലി, രോഹിത് എന്നിവര്‍ ഒന്നും കളിക്കാന്‍ ഉണ്ടാകില്ല. കോഹ്ലി ഈ ലോകകപ്പോടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അവസാന രണ്ടു വര്‍ഷമായി പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന താരമാണ് കെ എല്‍ രാഹുല്‍. ഈ പരമ്ബരയ്ക്ക് കാണികള്‍ ഗ്യാലറിയിലേക്ക് തിരികെ എത്തുകയും ചെയ്യും. കൊറോണ വന്നതു മുതല്‍ ഇന്ത്യയില്‍ കാണികള്‍ ഇല്ലാതെയാണ് മത്സരങ്ങള്‍ നടന്നു പോന്നിരുന്നത്.

prp

Leave a Reply

*