എസ്-400 മിസൈല്‍ വിക്ഷേപണി ഇന്ത്യക്കാവശ്യം; അമേരിക്കയുടെ നിരോധന നടപടികള്‍ അനാവശ്യമെന്ന് സെനറ്റര്‍മാര്‍

വാഷിംഗ്ടണ്‍: റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ ഇടപാട് അനിവാര്യമെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍. എസ്-400 മിസൈല്‍ വിക്ഷേപണികള്‍ ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങുന്നതിനെതിരെ അമേരിക്ക മുന്നേ സ്വീകരിച്ച നിലപാടുകള്‍ അനാവശ്യമെന്ന കൂട്ടായ പ്രഖ്യാപനമാണ് പ്രമുഖ സെനറ്റര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

സെനറ്റ് ഇന്ത്യ കോക്കസ് ഉപമേധാവികൂടിയായ സെനറ്റര്‍ ജോണ്‍ കോണ്‍, കാലിഫോര്‍ണിയായില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് പ്രതിനിധി ബ്രാഡ് ഷെര്‍മാന്‍, ഫ്‌ലോറിഡയില്‍ നിന്നുള്ള മൈക്ക് വാള്‍ട്ട്‌സ് എന്നിവരാണ് ഇന്ത്യക്കായി വാദിച്ചത്. ഇന്ത്യന്‍ വംശജര്‍ സംഘടിപ്പിച്ച വാണിജ്യരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഇന്ത്യക്കെതിരെ നിലനില്‍ക്കുന്ന അമേരിക്കയുടെ നിരോധനങ്ങള്‍ മാറിയലോകസാഹചര്യത്തില്‍ അനാവശ്യമെന്ന ചര്‍ച്ച സംഘടിപ്പിച്ചത്.

ബൈഡന്‍ ഭരണകൂടത്തിനോട് മുന്‍കാല നയതന്ത്രനടപടികള്‍ പുന:പ്പരിശോധി ക്കുകയും അനാവശ്യമായ നിരോധനങ്ങള്‍ എടുത്തകളയുകയും വേണ മെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതി ഇന്ത്യ കുറയ്‌ക്കുകയും അതേ സ്ഥാനത്ത് അമേരിക്ക യില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിപ്പിച്ചതും ചര്‍ച്ചയില്‍ വിദഗ്ധര്‍ സെനറ്റര്‍മാരെ ബോധിപ്പിച്ചു.

prp

Leave a Reply

*