ജന്മദിനത്തില്‍ അമിത് ഷായ്ക്കു ആശംസ നേര്‍ന്നു; സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാനെതിരേ സൈബര്‍ ആക്രമണം

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജന്മദിനത്തില്‍ ആശംസ അറിയിച്ച നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറ അലി ഖാനെതിരേ സൈബര്‍ ആക്രമണം. ഒക്ടോബര്‍ 22 നായിരുന്നു അമിത് ഷായുടെ ജന്മദിനം. ഈ അവസരത്തില്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ എന്നിവര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.

സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാനും ട്വിറ്ററിലൂടെ അമിത് ഷായ്ക്കു ജന്മദിന ആശംസ നേര്‍ന്നു. ഇതിനെതിരേയാണ് ജിഹാദികളും ഇടതു ലിബറലുകളും രംഗത്തെത്തിയത്. ആഭ്യന്തരമന്ത്രിയെ ആശംസിച്ചതില്‍ അവര്‍ അതൃപ്തി അറിയിച്ചതില്‍ ചില മാധ്യമ പ്രവര്‍ത്തകരമുണ്ടായിരുന്നു. ദി വയറിലെ അര്‍ഫ ഖാനും ഷെര്‍വാനിയായിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. സാറായുടെ പൂര്‍വികരെ ഓര്‍മിച്ചാണ് പലരുടേയും സൈബര്‍ ആക്രമണം

prp

Leave a Reply

*