റദ്ദാക്കിയ പഴയ നോട്ടുകള്‍ മാറ്റി വാങ്ങാനെത്തുന്നവരുടെ കൈവിരലിൽ മഷിപുരട്ടുന്നതിന് ആര്‍ബിഐ മാർഗരേഖ പുറത്തിറക്കി. വലതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി അടയാളപ്പെടുത്തേണ്ടത്. ഇതിനായി എല്ലാ ബാങ്കുകളുടെ ബ്രാഞ്ചുകളിലേക്കും മഷിയും അതു പുരട്ടുന്നതിനുള്ള ബ്രഷും നൽകും. പണം മാറ്റാനെത്തുന്നവർ ഒരു തവണമാത്രമാണ് വരുന്നത് എന്നുറപ്പാക്കാനാണ് ഇങ്ങനെയൊരു നടപടിയെന്ന് ആർബിഐ വ്യക്തമാക്കി. ഒരേ വ്യക്‌തികൾ പലതവണ നോട്ടുകൾ മാറിയെടുക്കുന്നതും ചില സംഘങ്ങൾ ആളുകളെ നോട്ടുമാറാൻ ഉപയോഗിക്കുന്നതും കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം.


