ദുബൈ: ( 04.10.2021) ഷഹീന് കൊടുംങ്കാറ്റിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 55 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ദൃശ്യപരത കുറവായിരിക്കുമെന്നും കാഴ്ച്ചയെ ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിവിധ പ്രദേശങ്ങളില്‍ നേരിയ തോതിലുള്ള മഴയ്ക്കും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റിനെ നേരിടാന്‍ വേണ്ട എല്ലാ സുരക്ഷ സജ്ജീകരണങ്ങളും നടപടികളും പൂര്‍ത്തിയായതായി യുഎഇ ഭരണകൂടം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

