പടക്കപ്പലി​െന്‍റ വരവും കാത്ത്​ ആലപ്പുഴ നഗരം

ആ​ല​പ്പു​ഴ: പൈ​തൃ​ക​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പോ​ര്‍​ട്ട്​ മ്യൂ​സി​യ​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന പ​ട​ക്ക​പ്പ​ലി​െന്‍റ വ​ര​വും കാ​ത്ത്​ ആ​ല​പ്പു​ഴ ന​ഗ​രം. വെ​ള്ളി​യാ​ഴ്​​ച എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും സു​ര​ക്ഷ​ക​ണ​ക്കി​ലെ​ടു​ത്ത്​ ജി​ല്ല ക​ല​ക്​​ട​ര്‍ എ. ​അ​ല​ക്​​സാ​ണ്ട​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ല്ല. ഇ​തോ​ടെ, ക​ല​വൂ​രി​ല്‍​നി​ന്ന്​ ആ​ല​പ്പു​ഴ വ​രെ​യു​ള്ള 10 കി​ലോ​മീ​റ്റ​ര്‍ യാ​ത്രാ​ത​ട​സ്സം നേ​രി​ട്ടു. അ​നു​മ​തി കി​ട്ടു​ന്ന​തി​ന്​ പി​ന്നാ​ലെ യു​ദ്ധ​ക്ക​പ്പ​ല്‍ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​ എ​ത്തി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

60 ട​ണ്‍ ഭാ​ര​മു​ള്ള പ​ഴ​യ​യു​ദ്ധ​ക്ക​പ്പ​ല്‍ ഫാ​സ്​​റ്റ്​ അ​റ്റാ​ക്ക്​ ​​ക്രാ​ഫ്​​റ്റ്​ (ഇ​ന്‍​ഫാ​ക്ടി-81) 96 ച​ക്ര​ങ്ങ​ളും 12 ആ​ക്​​സി​ല്‍ സം​വി​ധാ​ന​വു​മു​ള്ള പ്ര​ത്യേ​ക​വാ​ഹ​ന​ത്തി​ല്‍ ത​ണ്ണീ​ര്‍​മു​ക്ക​ത്തു​നി​ന്ന്​ യു​ദ്ധ​സ​മാ​ന​മാ​യ സു​ര​ക്ഷ​യൊ​രു​ക്കി​യാ​ണ് ​ക​ല​വൂ​ര്‍ വ​രെ എ​ത്തി​ച്ച​ത്. ര​ണ്ടു​ദി​വ​സ​മാ​യി ക​പ്പ​ല്‍ ഇ​വി​ടെ​യാ​ണ്​​ പാ​ര്‍​ക്ക്​ ചെ​യ്യു​ന്ന​ത്. ആ​ല​പ്പു​ഴ ബൈ​പാ​സി​ലൂ​ടെ പ്ര​വേ​ശി​ച്ച്‌​ ബീ​ച്ചി​ന്​ സ​മീ​പ​ത്തെ പാ​ല​ത്തി​ലൂ​ടെ വ​ലി​യ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച്‌​ ഇ​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ​എ​ന്നാ​ല്‍, ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ബൈ​പാ​സി​ല്‍​നി​ന്ന് താ​ഴേ​ക്ക്​ ഇ​റ​ക്കു​മ്ബോ​ഴു​ള്ള സു​ര​ക്ഷാ​പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ടം അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

ഉ​യ​ര​ത്തി​ല്‍​നി​ന്ന് ക്രെ​യി​നി​ല്‍ ക​പ്പ​ലി​റ​ക്കു​മ്ബോ​ള്‍ ഉ​ണ്ടാ​കാ​വു​ന്ന സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള​ട​ക്കം ച​ര്‍​ച്ച​ന​ട​ത്തി​​യ​ശേ​ഷം അ​നു​മ​തി ന​ല്‍​കും. ക​പ്പ​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള സ്ഥ​ല​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള റോ​ഡി​െന്‍റ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ വൈ​കി​യ​തും യാ​ത്ര​നീ​ളാ​ന്‍ കാ​ര​ണ​മാ​യി. നാ​വി​ക​സേ​ന​യു​ടെ പ​ഴ​യ യു​ദ്ധ​ക്ക​പ്പ​ല്‍ കാ​ണാ​നും സെ​ല്‍​ഫി​യെ​ടു​ക്കാ​നും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു​പോ​ലും നി​ര​വ​ധി​പേ​രാ​ണ്​ എ​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച ബീ​ച്ച്‌​ കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ ‘ക​പ്പ​ല്‍’ കാ​ണാ​ന്‍ വ​ന്‍​തി​ര​ക്കു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. ആ​ല​പ്പു​ഴ ക​ട​ല്‍​പ്പാ​ല​ത്തി​ന്​ സ​മീ​പ​ത്താ​യി സ​ജ്ജീ​ക​രി​ച്ച പ്ര​ത്യേ​ക സ്ഥ​ല​ത്താ​ണ് ക​പ്പ​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി സ്ഥാ​പി​ക്കു​ന്ന​ത്. പി​ന്നീ​ട​ത്​ പൈ​തൃ​ക മ്യൂ​സി​യ​ത്തി​ലേ​ക്ക്​ മാ​റ്റും.

prp

Leave a Reply

*