സമരഭൂമിയായി തിരുവനന്തപുരം കോര്‍പറേഷന്‍; അകത്തും പുറത്തും പ്രതിഷേധം

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ രണ്ടാം ദിവസവും തുടര്‍ന്നതോടെ സമരഭൂമിയായി കോര്‍പറേഷന്‍ ആസ്ഥാനം. ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ രാപകല്‍ സമരം തുടര്‍ന്നു. എല്‍.ഡി.എഫ് അംഗങ്ങള്‍ രാവിലെമുതല്‍ ഒന്നാം നിലയിലെ മേയര്‍ ഓഫിസിനകത്തും പുറത്തുമായി ഉണ്ടായിരുന്നു. ഇതിനൊപ്പം രാപകല്‍ സമരം ചെയ്യുന്ന കൗണ്‍സിലര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌് ബി.ജെ.പി നേതൃത്വത്തില്‍ ഓഫിസിനുപുറത്ത് നടന്ന സമരങ്ങളും പൊലീസുമായി കൈയാങ്കളിയിലെത്തി.

സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട്​ പ്രധാന കവാടത്തിലും ഓഫിസിലും മേയറുടെ ഓഫിസിന് മുന്നിലുമെല്ലാം ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. എല്‍.ഡി.എഫ്- ബി.ജെ.പി അംഗങ്ങളുടെ തുടര്‍ച്ചയായ തര്‍ക്കങ്ങളിലും കൈയാങ്കളിയിലും പ്രതിഷേധിച്ച്‌ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഓഫിസിന്​ മുന്നില്‍ സമാധാന സത്യഗ്രഹവും നടത്തി.നികുതി തട്ടിപ്പ്​ ചര്‍ച്ചചെയ്യുന്നതിനെ ചൊല്ലി ബുധനാഴ്ച കൗണ്‍സില്‍ ഹാളില്‍ അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ്​ വ്യാഴാഴ്​ചയും പ്രതിഷേധങ്ങള്‍ നടന്നത്​. രാപകല്‍ സമരം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വ്യാഴാഴ്ചയും തുടര്‍ന്നു. വൈകീട്ടുവരെ ആറോളം പ്രകടനങ്ങളാണ് ബി.ജെ.പി നടത്തിയത്.

മഹിള മോര്‍ച്ച ജില്ല പ്രസിഡന്‍റ്​ ജയ രാജീവി​െന്‍റ നേതൃത്വത്തില്‍ നടന്ന പ്രകടനം ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ വി.ടി. രമ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫുകാര്‍ നടത്തിയ സമാധാന സത്യഗ്രഹം മുന്‍ മന്ത്രി വി.എസ്​. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. പി. പത്മകുമാര്‍, ജോണ്‍സണ്‍ ജോസഫ്, പി.കെ. വേണുഗോപാല്‍, ബീമാപള്ളി റഷീദ്​, ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ‘രഘുപതി രാഘവരാജാറാം’ എന്ന പ്രാര്‍ഥന ഗാനം ചൊല്ലിയാണ് യു.ഡി.എഫ് സമരം തുടര്‍ന്നത്.വൈകീട്ട് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ കോര്‍പറേഷനിലെത്തി പ്രതിഷേധം നടത്തുന്ന ബി.ജെ.പി നേതാക്കളെ കണ്ട്​ സംസാരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം കോര്‍പറേഷന്‍ അധികൃതരുമായും ചര്‍ച്ച നടത്തിയാണ് മടങ്ങിയത്. വനിതകളുള്‍പ്പടെ 35 ബി.ജെ.പി അംഗങ്ങളുടെ കൗണ്‍സില്‍ ഹാളിനകത്തെ രാപകല്‍ സമരം വ്യാഴാഴ്ചയും തുടരുകയാണ്.

കുറ്റക്കാര്‍ക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കണം -വി.എസ്​. ശിവകുമാര്‍

തിരുവനന്തപുരം: നികുതി പണം തട്ടിയെടുത്ത സംഭവത്തെക്കുറിച്ച്‌ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ മന്ത്രി വി.എസ്​. ശിവകുമാര്‍. കോര്‍പറേഷനില്‍ യു.ഡി.എഫ്​ കൗണ്‍സിലര്‍മാര്‍ സംഘടിപ്പിച്ച സമാധാന സത്യഗ്രഹസമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് സോണല്‍ ഒാഫിസുകളിലും മെയിന്‍ ഓഫിസിലും നടക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടി​യെടുക്കാന്‍ നഗരഭരണത്തിന് കഴിയുന്നില്ല. ഇടതു സംഘടനാ നേതാക്കള്‍ അഴിമതിക്കാരെ സഹായിക്കാന്‍ നില്‍ക്കുന്നതുകൊണ്ടാണ് അഴിമതി തുടര്‍ക്കഥയാകുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. കൗണ്‍സില്‍ യോഗങ്ങള്‍ കൂടുമ്ബോള്‍ ഇതു സംബന്ധിച്ച്‌ തര്‍ക്കങ്ങളും തമ്മിലടിയുമാണ് നടക്കുന്നത്​. ഇതുമൂലം നഗരത്തി​െന്‍റ ജനകീയ പ്രശ്നങ്ങളോ വികസനകാര്യങ്ങളോ ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ്​ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ പി. പത്മകുമാര്‍ അധ്യക്ഷതവഹിച്ചു.

കേസെടുക്കാത്തത്​ ഇടത് യൂനിയന്‍ നേതാവിനെ സംരക്ഷിക്കാന്‍ -ബി.ജെ.പി

തിരുവനന്തപുരം: കോര്‍പറേഷനില്‍ സാമ്ബത്തിക തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ്​​ ചെയ്ത ഇടത് യൂനിയന്‍ സംസ്ഥാന നേതാവിനെ സംരക്ഷിക്കാനാണ് പൊലീസ് കേസെടുക്കുന്നത് വൈകിപ്പിക്കുന്നതെന്ന് ബി.ജെ.പി കൗണ്‍സില്‍ കക്ഷി നേതാക്കള്‍ ആരോപിച്ചു. നേമത്ത് മേഖല ഓഫിസില്‍നിന്ന്​ സസ്‌പെന്‍ഡ്​​ ചെയ്ത സൂപ്രണ്ടിനെതിരെ ഇതുവരെ പൊലീസില്‍ പരാതി നല്‍കി കേസെടുപ്പിക്കാനായിട്ടില്ലെന്ന് ബി.ജെ.പി നേതാക്കളായ എം.ആര്‍. ഗോപന്‍, കരമന അജിത്ത്, തിരുമല അനില്‍ എന്നിവര്‍ ആരോപിച്ചു. ഉദ്യോഗസ്ഥക്ക്​ കേസില്‍നിന്ന് രക്ഷപ്പെടാനുള്ള സമയമാണ് കോര്‍പറേഷനും പൊലീസും നല്‍കുന്നത്.

prp

Leave a Reply

*