ഉത്തരാഖണ്ഡില്‍ ചൈനീസ് സൈന്യം കടന്നു കയറി; എത്തിയത് 100 ഓളം സൈനികര്‍..പാലം തകര്‍ത്തു

ദില്ലി; ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം കടന്നുകയറിയതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യന്‍ പ്രദേശത്തേക്കാണ് സൈനികര്‍ നുഴഞ്ഞുകയറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുതിരപ്പുറത്താണ് നൂറോളം വരുന്ന സൈനികര്‍ എത്തിയത്. ഇവര്‍ മൂന്ന് മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സൈന്യം പ്രദേശത്തെ പാലം തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ സൈന്യവുമായി യാതൊരു ഏറ്റുമുട്ടലും ഉണ്ടായില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ചൈന കടന്നു കയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍മിയും ഐടിബിപി സൈനികരും എത്തിയപ്പോഴേക്കും ചൈനീസ് സൈന്യം തിരികെ പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശം സൈനികരഹിത മേഖലയായതിനാല്‍ ചൈനീസ് നീക്കം മേഖലയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബരാഹോട്ടി മേഖലയിലെ ജോഷിമത്തില്‍ കരസേനയുടേയും ഐടിബിപിയുടേയും ക്യാമ്ബുകള്‍ പ്രവര്‍തത്ിക്കുന്നുണ്ട്. നിയന്ത്രണ രേഖയുടെ ഭാഗമായ ഉത്തരാഖണ്ഡിലെ 350 കിലോമീറ്റര്‍ അതിര്‍ത്തി ഐടിബിപിയുടെ നിരീക്ഷണത്തിന് കീഴിലാണ്.

നന്ദാദേവി ദേശീയോദ്യാനത്തിന്റെ വടക്ക് ഭാഗത്താണ് ബരാഹോട്ടി മലനിര.1954 ല്‍ ചൈനീസ് സൈന്യം ഇവിടെ കടന്നുകയറിയിരുന്നു. ഇത് കലാശിച്ചത് 1962 ലെ ഇന്തോ-ചൈന യുദ്ധത്തിലാണ്. ‌അതേസമയം കഴിഞ്ഞ കുറച്ച്‌ നാളുകളായി ചൈനയുടെ ഭാഗത്ത് നിന്നുള്ള കടന്നുകയറ്റങ്ങള്‍ മേഖലയില്‍ റിപ്പോട്ട് ചെയ്യുന്നുണ്ടെന്നും മേഖലയില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരച്ചുള്ള റിപ്പോര്‍ട്ട്.ബറോട്ടിക്ക് അടുത്ത് ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഇവിടെ വ്യോമതാവളവും സജ്ജമാക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിയന്ത്രണ രേഖയെ സംബന്ധിച്ചുള്ള ഇന്ത്യന്‍, ചൈനീസ് ധാരണകള്‍ വ്യത്യസ്തമാണെന്നും ഇതാണ് പ്രദേശത്ത് അടിക്കടി കടന്നുകയറാന്‍ കാരണമാകുമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. അതേസമയം ചൈനയുടെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കമുണ്ടായത് സംബന്ധിച്ച്‌തങ്ങള്‍ക്ക് വിവരങ്ങളൊന്നും ഇല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് എട്ടിടങ്ങളില്‍ ചൈന സൈനിക ക്യാമ്ബുകള്‍ നിര്‍മ്മിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹാബ്സില്‍ഗ, ചാങ് ല, മന്‍സ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ ഇടങ്ങളിലാണ് ടെന്റുകള് സ്ഥാപിച്ചത്. ഇവിടെ വ്യോമതാവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കിയതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.

prp

Leave a Reply

*