ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്. പ്രതിദിന കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേതിലും 13.6% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 252 പേര്‍ മരണമടഞ്ഞു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3,35,04,534 ആയി. നിലവില്‍ 3,09,575 സജീവ കേസുകളാണുളളത്. ആകെ മരണം 4,45,385 ആയി ഉയര്‍ന്നു.
ഇന്നലെ മാത്രം 96.46 ലക്ഷം ആളുകളാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതോടെ രാജ്യത്താകെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 81 കോടി കടന്നു.

