ശ്രീനഗര്‍: 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷികത്തിന് അതിര്‍ത്തിയില്‍ വന്‍ നുഴഞ്ഞുകറ്റം. സമീപ ഭാവിയില്‍ കണ്ടെത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റമാണ് ഉറിയിലേതെന്ന് സൂചിപ്പിച്ച സൈനികവൃത്തങ്ങള്‍ കഴിഞ്ഞ മുപ്പതു മണിക്കൂറിലേറെയായി നുഴഞ്ഞുകയറ്റക്കാര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി ബരാമുള്ള മേഖലയിലുള്‍പ്പെടെ വടക്കന്‍ കശ്മീരിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ആദ്യമായാണ് അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ മുതലായ സേവനങ്ങള്‍ ഇന്ത്യയില്‍ നിര്‍ത്തിവയ്ക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഉറി ഭാകരാക്രമണത്തിന്രെ അഞ്ചാം വാര്‍ഷികം. അന്ന് തന്നെയാണ് നുഴഞ്ഞുകയറ്റത്തെകുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുന്നത്.
അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച് ആയുധ ധാരികളായ ആറംഗസംഘമാണ് കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകറാന്‍ ശ്രമിച്ചത്. ഇവരുമായുള്ള വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും നിലവിലെ അവസ്ഥയെകുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമികുന്നത്. ഫെബ്രുവരിക്കു ശേഷം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനമൊന്നും ഉണ്ടായിട്ടില്ലെന്നും സൈന്യം അറിയിച്ചു.

