‘മോദിയുടെ പ്രിയപ്പെട്ട ഏജന്‍സിയില്‍നിന്ന്​ ഒരു പ്രണയലേഖനം ലഭിച്ചു’-ആം ആദ്​മി പാര്‍ട്ടി

ന്യൂഡല്‍ഹി: എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റില്‍ നിന്നുലഭിച്ച നോട്ടീസിനെ പരിഹസിച്ച്‌​ ആം ആദ്​മി പാര്‍ട്ടി. മോദിയുടെ പ്രിയപ്പെട്ട ഏജന്‍സിയില്‍നിന്ന്​ ഒരു പ്രണയലേഖനം ലഭിച്ചു എന്നാണ്​ ആം ആദ്​മി പാര്‍ട്ടി വക്​താവ്​ രാഖവ്​ ഛദ്ദ ഇ.ഡി നോട്ടീസിനെപറ്റി പറഞ്ഞത്​. പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്​തയ്ക്കാണ്​ എന്‍ഫോഴ്സ്മെന്‍റ്​ ഡയറക്​ടറേറ്റ് നോട്ടീസ് നല്‍കിയത്​. ആം ആദ്​മി പാര്‍ട്ടി കഴിഞ്ഞ ഇലക്ഷനില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്​ ഇ.ഡിയുടെ ആരോപണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്​.

‘ഡല്‍ഹിയില്‍ അവര്‍ ഞങ്ങളെ ഐടി വകുപ്പ്, സിബിഐ, പോലീസ് എന്നിവ ഉപയോഗിച്ച്‌ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ 62 സീറ്റുകള്‍ നേടി. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഞങ്ങള്‍ വളര്‍ന്നുകൊണ്ട്​ ഇരിക്കു​േമ്ബാള്‍ ഞങ്ങള്‍ക്ക് ഒരു ഇഡി നോട്ടീസ് ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സത്യസന്ധമായ രാഷ്ട്രീയം വേണം. ഈ തന്ത്രങ്ങള്‍കൊണ്ട്​ ബിജെപി ഒരിക്കലും വിജയിക്കില്ല. അവര്‍ ഞങ്ങളെ ശക്തരാക്കും’- കെജ്​രിവാള്‍ ട്വീറ്റ് ചെയ്​തു.

മുന്‍ എ.എ.പി നേതാവും ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉള്ളയാളുമായ സുഖ്​പാല്‍ സിങ്​ ഖൈര ഉള്‍പ്പെടെയുള്ള ആളുകളെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കടത്ത്, വ്യാജ പാസ്‌പോര്‍ട്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് എഫ്‌ഐആറുകള്‍ കേന്ദ്ര ഏജന്‍സി ഖൈറയ്‌ക്കെതിരെ രജിസ്​റ്റര്‍ ചെയ്​തതായാണ്​ സൂചന. 2019 ല്‍ ആപ്​ വിട്ട്​ കോണ്‍ഗ്രസില്‍ പോയ ആളാണ്​ ഖൈര. എ.എ.പിക്കായി അമേരിക്കയില്‍ നിന്ന് ഏകദേശം 100,000 യുഎസ് ഡോളര്‍ സംഭാവന സമാഹരിച്ചതായും ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

സര്‍ക്കാരി​െന്‍റ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശബ്​ദമുയര്‍ത്തിയതിനാണ്​ തന്നെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുന്നതെന്നാണ്​ സുഖ്​പാല്‍ സിങ്​ ഖൈര പറയുന്നത്​.തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം പാര്‍ട്ടിയെ ‘സ്വഭാവഹത്യ’ ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആപ്​ വക്​താവ്​ രാഖവ്​ ഛദ്ദ പറഞ്ഞു.’എന്‍ഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റിന് ബിജെപി ആസ്ഥാനത്തിന് തൊട്ടടുത്ത് ഒരു ഓഫീസ് സ്ഥലം നല്‍കണം. അവര്‍ ബിജെപിയുടെ മുന്നണി സംഘടനയാണ്’-ഛദ്ദ പറയുന്നു.

prp

Leave a Reply

*