ഊട്ടി തടാകത്തിലും പരിസരത്തും സെൽഫി നിരേ‍ാധിച്ചു

selfie

ഊട്ടി തടാകത്തിലും പരിസരത്തുമായി വിനേ‍ാദ സഞ്ചാരികൾ സെൽഫിയെടുക്കുന്നത്തിനിടയില്‍  അപകടങ്ങൾ വർധിച്ചുവരുന്നത് കണക്കിലെടുത്ത് അധികൃതർ ഈ മേഘലയില്‍ സെൽഫി നിരേ‍ാധിച്ചു. തടാകത്തിൽ ചെറുതും വലുതുമായി 250 ബേ‍ാട്ടുകളാണ് ഉള്ളത്. കഴിഞ്ഞദിവസം ചില യുവാക്കള്‍ ബേ‍ാട്ടിൽ ഇരുന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കഷ്ടിച്ചാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഒരാഴ്ച മുമ്പാണ് കൂനൂരിൽ സന്ദർശനത്തിനെത്തിയ ദമ്പതികളിൽ ഭാര്യ അഡ്വ. താമര(30) സെൽഫി എടുക്കുന്നതിനിടെ കാട്ടുപേ‍ാത്തിന്‍റെ കുത്തേറ്റു മരിച്ചത്. ഭർത്താവ് ശെൽവ കഷ്ടിച്ചു രക്ഷപ്പെട്ടു.

 

prp

Leave a Reply

*