മന്ത്രി ശിവന്‍കുട്ടിയുടെ രാജി; കെ എസ് യു നിയമസഭാ മാര്‍ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ( 29.07.2021) മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള കെഎസ്‍യു നിയമസഭാ മാര്‍ചില്‍ സംഘര്‍ഷം. നിയമസഭക്ക് മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച്‌ നേരിട്ടെങ്കിലും പ്രവര്‍ത്തകര്‍ എംജി റോഡിലേക്ക് പ്രതിഷേധം മാറ്റിയത് പൊലീസിനെ വലച്ചു.

ഏറെ നേരം ഗതാഗത സ്തംഭനത്തിന് ഇടയാക്കിയ പ്രതിഷേധത്തില്‍, സബ് കളക്ടറുടെ വാഹനം കെഎസ്‍യു പ്രവര്‍ത്തകര്‍ തടഞ്ഞു. കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് അടക്കം നേതാക്കളെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ഉമ്മന്‍ചാണ്ടി മാര്‍ച് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളികയറി അകത്ത് കടക്കാന്‍ ശ്രമിച്ചത്.

prp

Leave a Reply

*