ആയിരം വര്‍ഷത്തിനിടെ ഇപ്പോള്‍ ചൈനയില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്ത മഴപ്പെയ്ത്തില്‍ നിന്ന് ജനജീവിതം സാധാരണ നിലയിലേക്ക് മാറിയതായി ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ചൈനയിലെ ഹെനാനാന്‍ പ്രവിശ്യയിലുണ്ടായ അതിശക്തമായ മഴയില്‍ 72 പേര്‍ മരിച്ചെന്നാണ് സൂചനകള്‍. എന്നാല്‍, കാലാവസ്ഥാ വ്യതിയാനമല്ലെന്നും ചൈനയിലെ മഴപ്പെയ്ത്തിന് കാരണം അമേരിക്കയാണെന്നുമാണ് ചൈനീസ് സമൂഹ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്കയ്ക്ക് എതിരെയുള്ള ആരോപണങ്ങളുമായി നിരവധി അക്കാദമിക് വിദഗ്ദരും രംഗത്തെത്തിയിട്ടുണ്ട്.
ബ്രിട്ടന് പിന്നാലെ ലോക പൊലീസായി സ്വയം സ്ഥാനക്കയറ്റമേറ്റെടുത്ത് അമേരിക്കയാണ് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ചൈനയുടെ പ്രധാന എതിരാളി. അതുകൊണ്ട് തന്നെ ഈ മഴയും പ്രളയും അമേരിക്കന്‍ സൃഷ്ടിയാണെന്ന വാദത്തിന് പെട്ടെന്ന് തന്നെ വന്‍ പ്രചാരം ലഭിക്കുകയും ചെയ്തു.
റെന്‍മിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയിലെ സ്‌കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ അസോസിയേറ്റ് ഡീന്‍ ജിന്‍ കാന്‍റോംഗ്, ഹെനാന്‍ വെള്ളപ്പൊക്കം യുഎസ് സൃഷ്ടിയാണെന്ന് വാദിക്കുന്നു. ഇത് ഒരു “കാലാവസ്ഥാ ആയുധമാണ്” എന്നായിരുന്നു അദ്ദേഹം പറയുന്നത്.

