ഇന്‍സ്റ്റഗ്രാം സമ്ബന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി ക്രിസ്റ്റ്യാനോ: ഒരു പെയ്ഡ് പോസ്റ്റിന് ലഭിക്കുന്നത് കോടികള്‍

ലണ്ടന്‍: ഇന്‍സ്റ്റഗ്രാം സമ്ബന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു പെയ്ഡ് പോസ്റ്റിന് റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത് 11.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഈ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനായിരുന്നു റൊണാള്‍ഡോ. ആദ്യമായാണ് ഒരു സ്പോര്‍ട്സ് താരം ഈ പട്ടികയില്‍ ഒന്നാമതെത്തുന്നത്.

ഇന്ത്യയില്‍ നിന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പട്ടികയില്‍ ഇടം നേടി. പട്ടികയില്‍ പത്തൊമ്ബതാമനായ കോഹ്‌ലിക്ക് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ലഭിക്കുന്ന പ്രതിഫലം അഞ്ച് കോടി രൂപയാണ്. കഴിഞ്ഞ തവണ 23-ാംസ്ഥാനത്തായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി.

27-ാംസ്ഥാനത്തുള്ള പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുന്നത് മൂന്ന് കോടിയോളം രൂപയാണ്. ഫുട്ബോള്‍ താരം ലയണല്‍ മെസ്സി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 8.21 കോടി രൂപയാണ് മെസ്സിക്ക് ഓരോ പെയ്ഡ് പോസ്റ്റിനും ലഭിക്കുന്നത്. ഹോളിവുഡ് നടനും ഡബ്ല്യൂ ഡബ്ല്യൂ ഇ റെസ്ലിങ് താരം ദി റോക്ക് അഥവാ ഡെയ്ന്‍ ജോണ്‍സനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

prp

Leave a Reply

*