ലഖ്നോ: എല്ലാ പരിധിയും വിട്ട് ചങ്ങാതിമാര് നടത്തിയ ആഭാസം തകര്ത്തത് യുവാവിെന്റ ജീവിതം. തമാശക്കെന്ന പേരില് രണ്ടു സുഹൃത്തുക്കള് ചേര്ന്ന് നിര്ബന്ധിച്ച് സ്വകാര്യ ഭാഗത്തുകൂടി എയര് കംപ്രസര് തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിെന്റ ആന്തര ഭാഗം െപാട്ടിത്തെറിക്കുകയായിരുന്നു. ഗാസിയാബാദ് സ്വദേശിയായ സന്ദീപ് കുമാറിനുനേരെയായിരുന്നു അങ്കിത്, ഗൗതം എന്നിവരുടെ ആക്രമണം. കുടല് തകര്ന്ന് ചികിത്സയിലുള്ള യുവാവിെന്റ സ്ഥിതി അതിഗുരുതരമാണെന്ന് റിപ്പോര്ട്ടുകള് പറയുന്നു. ചെറുകുടലും വന്കുടലിെന്റ ഭാഗവും തകര്ന്നിട്ടുണ്ട്. ആറു മാസത്തെ ചികിത്സ കൊണ്ടേ ഇത് ഭേദമാക്കാനാകൂ എന്നാണ് ഡോക്ടര്മാര് പറയുന്നത്.
അങ്കിതിനെയും ഗൗതമിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നോയ്ഡ സെക്ടര് 63ലെ സ്ഥാപനത്തില് ജോലിക്കാരാണ് മൂന്നുപേരും.
നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച് ഏറെയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ജോലിക്കായി പുറപ്പെട്ടതായിരുന്നു. അവിടെയെത്തിയ ശേഷമാണ് കൂടെയുള്ളവര് വേലയൊപ്പിച്ചത്. സ്വകാര്യഭാഗത്ത് എയര് കംപ്രസര് പൈപ് തിരുകിക്കയറ്റി കാറ്റ് അടിക്കുകയായിരുന്നു. രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും ഇരുവരും പിടിച്ചുവെച്ച് ആക്രമണം തുടര്ന്നു. അതിനിടെ ഛര്ദിക്കുകയായിരുന്നു.

