അഹമ്മദാബാദ്: മദ്യം നിരോധിച്ചിട്ടുള്ള ഗുജറാത്തിലെ ചൂതാട്ട-മദ്യവിരുന്ന് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ കുടുങ്ങിയവരില്‍ ഭരണകക്ഷി എംഎല്‍എ.യും. ഖേഡ ജില്ലയിലെ മാടര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി. നിയമസഭാംഗം കേസരിസിങ് സോളങ്കിയടക്കം 26 പേരാണ് പിടിയിലായത്.
മധ്യ ഗുജറാത്തില്‍ പാഞ്ച്മഹല്‍ ജില്ലയിലെ ഹലോളില്‍ ഒരു റിസോര്‍ട്ടിലാണ് വ്യാഴാഴ്ച രാത്രി ക്രൈം ബ്രാഞ്ച് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. ആറു കുപ്പി വിദേശമദ്യവും എട്ടു വാഹനങ്ങളും പിടിച്ചെടുത്തു. പിടിയിലായവരില്‍ ഏഴ് സ്ത്രീകളുമുണ്ട്. ഇതില്‍ നാലുപേര്‍ നേപ്പാളികളാണ്.

