പുല്‍വാമയില്‍ സുരക്ഷാസേനയും, തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല്​ തീവ്രവാദികള്‍ പിടിയിലായതായി സൂചന

Jammu Kashmir Terrorist Attack

ശ്രീനഗര്‍: കശ്​മീരില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമ ജില്ലയിലാണ്​ സംഭവം. വ്യാഴാഴ്ച രാത്രിയാണ്​ ഏറ്റുമുട്ടലുണ്ടായതെന്ന്​ കശ്​മീര്‍ ​പൊലീസ്​ അറിയിച്ചു. സംഭവത്തില്‍ നാല്​ തീവ്രവാദികള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്​​. രാജ്​പോര ഗ്രാമത്തിലെ ഹാന്‍ജന്‍ പ്രദേശത്താണ്​​ ഏറ്റുമുട്ടലുണ്ടായത്​. ഇവിടെ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന്​ സൈന്യത്തിന്​ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്​ സൈന്യം പ്രദേശത്ത്​ പരിശോധന നടത്തി. പരിശോധനയ്ക്കിടെ സൈന്യത്തിന്​ നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ്, ജമ്മു വ്യോമസേന കേന്ദ്രത്തിന്​ നേരെ ഡ്രോണാക്രമണമുണ്ടായിരുന്നു. തുടര്‍ന്ന്​ സൈന്യം കശ്​മീരില്‍ പരിശോധനകള്‍ ശക്​തമാക്കുകയും ചെയ്​തിരുന്നു. കാശ്മീരില്‍ പലയിടത്തും ഡ്രോണുകളുടെ സാന്നിധ്യം സൈന്യം കണ്ടെത്തുകയും ചെയ്തു. ഇതിനുപിന്നാലെ കശ്മീരിലെ രജൗരിയില്‍ ഡ്രോണുകള്‍ പൂര്‍ണ്ണമായും നിരോധിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം.

prp

Leave a Reply

*