ഇനി മാലികിന്റെ ഊഴം, ആമസോണിലെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബിഗ് ബഡ്‌ജറ്റ് ചിത്രം മാലിക് റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ജൂലായ് 15ന് ചിത്രം എത്തും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.

ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് മാലിക്കില്‍ എത്തുക. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച്‌ ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

prp

Leave a Reply

*