സ്വര്‍ണക്കടത്തിനെ വിളിക്കുന്നത് ഗോള്‍ഡ് ഓപ്പറേഷന്‍: ലോഹം സിനിമയെ വെല്ലുന്ന കഥ, കൊള്ള സംഘങ്ങളെ വെല്ലുന്ന പാര്‍ട്ടി – കുറിപ്പ്

കണ്ണൂര്‍: സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ ഉണ്ടെന്ന കാര്യത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഇതിനിടയില്‍ അര്‍ജുന്‍ ആയങ്കിയെ കുടുക്കി മുഹമ്മദ് ഷഫീഖിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് ഷഫീഖിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തിന് ഗോള്‍ഡ് ഓപ്പറേഷന്‍ എന്നാണു വിളിക്കുന്നതെന്ന് പരിഹസിച്ച്‌ ബിജെപി നേതാവ് ശങ്കു ടി ദാസ്. ലോഹം സിനിമയെ വെല്ലുന്ന കഥയാണ് സ്വര്‍ണക്കടത്ത് ടീമില്‍ നടക്കുന്നതെന്ന് ശങ്കു ടി ദാസ് പരിഹസിക്കുന്നു.

ശങ്കു ടി ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മൊത്തത്തില്‍ മൂന്ന് സംഘം ഉണ്ടാവും ഒരു ഗോള്‍ഡ് ഓപ്പറേഷനില്‍. സ്വര്‍ണ്ണം വിദേശത്തു നിന്ന് നാട്ടിലേക്ക് കടത്തി എയര്‍പോര്‍ട്ടിനു പുറത്തെത്തിക്കാന്‍ ഒരു കാരിയര്‍ സംഘം. എയര്‍പോര്‍ട്ടിനു പുറത്തു നിന്ന് അത് വാങ്ങി വേണ്ട സ്ഥലത്തെത്തിക്കാന്‍ ഒരു ഡെലിവറി സംഘം. ഇവര്‍ക്ക് യാത്രയില്‍ ഉടനീളം വേണ്ട പ്രൊട്ടക്ഷന്‍ കൊടുക്കാന്‍ ഒരു എസ്‌ക്കോര്‍ട്ട് സംഘം. എസ്‌ക്കോര്‍ട്ട് സംഘത്തെ വെട്ടിച്ചു ഡെലിവറിക്കാരില്‍ നിന്ന് സ്വര്‍ണ്ണം വഴിയില്‍ വെച്ച്‌ തട്ടി പറിക്കുന്ന ഒരു നാലാമത്തെ സംഘം ഉണ്ട്. അവരാണ് പൊട്ടിക്കല്‍ സംഘം.

പൊട്ടിച്ച സംഘത്തെ പിന്തുടര്‍ന്ന് ഒറിജിനല്‍ സംഘം വരാതിരിക്കാന്‍ അവര്‍ക്ക് പിന്നില്‍ വേറൊരു വന്‍ സംഘം ഉണ്ട്. ആ സംഘത്തിന്റെ പേര് കേട്ടാല്‍ ബാക്കിയെല്ലാ സംഘവും പോയ സ്വര്‍ണ്ണം മറന്നിട്ട് തടി തപ്പും. ആ അഞ്ചാം സംഘം ആണ് പാര്‍ട്ടി. പിന്തുണയ്ക്ക് പ്രത്യുപകാരമായി പൊട്ടിക്കുന്ന സംഘം പാര്‍ട്ടി സംഘത്തിന് ആകെ സ്വര്‍ണ്ണത്തിന്റെ മൂന്നിലൊന്ന് കൊടുക്കും. അതാണ്‌ ഡീല്‍. ശരിക്ക് പറഞ്ഞാല്‍ ലോഹം സിനിമയെ വെല്ലുന്ന കഥയാണ്. കൊള്ള സംഘങ്ങളെ വെല്ലുന്ന പാര്‍ട്ടിയും.https://www.facebook.com/v8.0/plugins/post.php?app_id=&channel=https%3A%2F%2Fstaticxx.facebook.com%2Fx%2Fconnect%2Fxd_arbiter%2F%3Fversion%3D46%23cb%3Df1ccf6bfd5cf64%26domain%3Dm.dailyhunt.in%26origin%3Dhttps%253A%252F%252Fm.dailyhunt.in%252Ff3bceac55351d4%26relation%3Dparent.parent&container_width=730&href=https%3A%2F%2Fwww.facebook.com%2Fsankutdas%2Fposts%2F10158576288247984&locale=kn_IN&sdk=joey

prp

Leave a Reply

*