എല്ലാവരുടെയും സൂപ്പര്‍ ഹീറോ അവനവന്‍ തന്നെ; ആനി ശിവ ചുമതലയേറ്റു

ആനി ശിവ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എസ് ഐ സ്ഥാനമേറ്റു. കൊച്ചിയില്‍ ചുമതല ഏറ്റെടുത്തതില്‍ സന്തോഷമെന്നും എല്ലാവരുടെയും സൂപ്പര്‍ ഹീറോ അവനവന്‍ തന്നെ ആണെന്നും പരിശ്രമിച്ചാല്‍ ആര്‍ക്കും ഈ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും ആനി ശിവ പറഞ്ഞു.

ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി പൊലീസ് കുപ്പായമണിഞ്ഞ ആനി ശിവ ഇതിനോടകം മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. കോളേജ് പഠനകാലത്ത് പ്രണയിച്ച്‌ വിവാഹം. കുറച്ച്‌ നാളുകള്‍ക്കകം കൈകുഞ്ഞുമായി ഒറ്റപെട്ടുള്ള ജീവിതം. പ്രതിസന്ധികള്‍ ഒരുപാടുണ്ടായിട്ടും പതറിയില്ല. പടവെട്ടി മുന്നോട്ട് കുതിച്ചു.ജീവിക്കാന്‍ വേണ്ടി കറി പൗഡര്‍ മുതല്‍ അമ്ബല പറമ്ബില്‍ നാരങ്ങ വെള്ളം വരെ വിറ്റു. ഒടുവില്‍ അവര്‍ പൊലീസ് കുപ്പായമണിഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് കച്ചവടക്കാരിയായി വേഷമിട്ടിറങ്ങിയ വര്‍ക്കലയിലെ പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ പോസ്റ്റിംഗ്. എന്നാല്‍, ആനി എസ് ഐ ഇനി തിരക്കുള്ള കൊച്ചി നഗരത്തിന് സുരക്ഷയൊരുക്കും.

ജീവിതത്തിലെ ഇന്നലകളോട് റിവഞ്ച് ചെയ്ത് പൊരുതി നേടിയതാണ് ആനി ഈ നേട്ടങ്ങള്‍. ജീവിത പാഠങ്ങള്‍ ഇനിയും ഒരുപാടുണ്ട്.പക്ഷേ ആനി പതറല്ലെന്നുറപ്പാണ്.പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനാകാതെ തളര്‍ന്ന് ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഈ ജീവിതത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് ആനി പറഞ്ഞു വയ്ക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

prp

Leave a Reply

*