ലഖ്നോ: ബലാത്സംഗം, വഞ്ചന, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പ്രകാരം രണ്ട് മുസ്ലിം സഹോദരങ്ങള്‍ക്കെതിരായി നല്‍കിയ പരാതി യുവതി പിന്‍വലിച്ചു. മുസാഫര്‍നഗര്‍ ജില്ലയിലെ 24 കാരിയായ സിഖ് യുവതി ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് താന്‍ പരാതി നല്‍കിയതെന്ന് വ്യക്തമാക്കി. ആരോപണങ്ങള്‍ തള്ളിയ യുവതി മജിസ്ട്രേറ്റിന് മുന്നില്‍ സത്യം തുറന്ന് പറയുകയായിരുന്നു.
അയല്‍വാസിയായ യുവാവ് മതംമാറാനായി നിര്‍ബന്ധിച്ച ശേഷം തന്നെ വിവാഹം ചെയ്തതായാണ് യുവതി ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. നിക്കാഹ് (വിവാഹം) കഴിക്കാനായി മുസ്ലിം യുവതിയാണെന്ന് കാണിക്കാന്‍ വ്യാജ രേഖകള്‍ തയാറാക്കിയെന്നും ഇയാള്‍ക്കെതിരെ ആരോപണമുയര്‍ത്തി. പ്രതിയാക്കപ്പെട്ട യുവാവ് ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ സഹോദരന്‍ ഒളിവില്‍ കഴിയുകയാണ്.
‘മജിസ്ട്രേറ്റിന് മുമ്ബില്‍ നല്‍കിയ മൊഴിയില്‍ യുവതി യുവാവിനും സഹോദരനുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പ്രതിയാക്കപ്പെട്ടയാള്‍ തന്നെ വിവാഹം ചെയ്തില്ലെന്നും അവര്‍ തുറന്നു പറഞ്ഞു. ചില ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് അവര്‍ വ്യക്തമാക്കി’ -പൊലീസ് പറഞ്ഞു. എന്നാല്‍ ഏത് സംഘടനയാണ് പിന്നിെലന്ന് അവര്‍ പറഞ്ഞിട്ടില്ല.
യുവാവ് അവരെ മര്‍ദ്ദിക്കുകയോ പണം തട്ടുകയോ ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു. യുവാവിനെ ജയില്‍ മോചിതനാക്കാന്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ് പൊലീസ്.
വിവാഹത്തിെന്റ മറവില്‍ യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കടം വാങ്ങിയ അഞ്ച് ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നും കാണിച്ച് ഞായറാഴ്ചയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരിയുടെ അച്ഛനും യുവാവും പലചരക്ക് കടകള്‍ നടത്തുന്നവരാണ്. യുവാവിനെ മേയില്‍ വിവാഹം ചെയ്തതായാണ് യുവതി അവകാശപ്പെട്ടത്.
എന്നാല്‍ ഈ മാസം തെന്റ ‘ഭര്‍ത്താവ്’ ഒരു മുസ്ലിം യുവതിയെ വിവാഹം കഴിച്ചതായി പരാതിക്കാരിക്ക് മനസിലായി. അവള്‍ എതിര്‍ത്തപ്പോള്‍ സഹോദരന്‍മാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായായിരുന്നു പരാതി. പരാതിയെത്തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പരാതിയുടെ കൂടെ വിവാഹത്തിെന്റ രേഖകള്‍ യുവതി ഹാജരാക്കിയിരുന്നു. ഇതിെന്റ ആധികാരികത പരിശോധിച്ച ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് എ.എസ്.പി അര്‍പിത് വിജയവര്‍ഗിയ പറഞ്ഞു.

