കടല്‍മാര്‍ഗം 18 പ്രവാസികളെ നാടുകടത്താന്‍ ശ്രമം ; ഒമാന്‍ സ്വദേശി പിടിയില്‍

മസ്‌കറ്റ്: 18 പ്രവാസികളെ മത്സ്യബന്ധന ബോട്ടില്‍ നാടുകടത്താനൊരുങ്ങിയ ഒമാന്‍ സ്വദേശിയെ കോസ്റ്റല്‍ ഗാര്‍ഡ് പോലീസ് പിടികൂടി. ഒമാന്റെ വടക്കന്‍ തീരദേശ പ്രദേശമായ ഷിനാസില്‍ നിന്നുമാണ് ഇയാള്‍ പ്രവാസികളെ നാടു കടത്താന്‍ ശ്രമിച്ചത് .

18 പ്രവാസികളെ സമുദ്ര മാര്‍ഗം ഒമാനില്‍ നിന്നും കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി . അപകടം അറിഞ്ഞ കോസ്റ്റല്‍ ഗാര്‍ഡ് കടലില്‍ മുങ്ങി പോയ ഒമാന്‍ സ്വദേശിയേയും 18 പ്രവാസികളെയും രക്ഷപ്പെടുത്തുകയും തുടര്‍ന്ന് ഈ സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറുവാനും ഒളിവില്‍ രാജ്യത്ത് നിന്നും രക്ഷപ്പെടാനും ശ്രമിക്കുന്ന വിദേശികളുമായി ഒമാന്‍ സ്വദേശികള്‍ സഹകരിക്കരുതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ നിര്‍ദ്ദേശിക്കുന്നു .

prp

Leave a Reply

*