ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ ; കോവിഡ് വകഭേദങ്ങള്‍ക്ക് പേര് നല്‍കി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് വൈറസുകളുടെ പേരുകള്‍ . ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1 ന് ‘ഡെല്‍റ്റ’ എന്നാണ് പേര്‌.

ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് ‘കപ്പ’ എന്നറിയപ്പെടും. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് ‘ബീറ്റ’ എന്നും ബ്രസീല്‍ വൈറസ് വകഭേദത്തിന്’ ഗാമ’ എന്നുമാണ് പേരുകള്‍ .

‘ഡെല്‍റ്റ’ വകഭേദം സ്ഥിരീകരിച്ചത് 53 രാജ്യങ്ങളിലാണ് . ഡബ്ല്യു.എച്ച്‌.ഒ. ‘ഇന്ത്യന്‍ വകഭേദം’ എന്ന് പരാമര്‍ശിക്കാത്തതിനാല്‍ വകഭേദത്തെ ‘ഇന്ത്യന്‍’ എന്ന് വിളിക്കുന്നതിനെതിരേ മേയ് 12-ന് കടുത്ത എതിര്‍പ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു .

അതെ സമയം പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ രാജ്യങ്ങളുടെ പേരില്‍ അറിയപ്പെടരുതെന്ന് ഡബ്ല്യു.എച്ച്‌.ഒ.യും നേരത്തേ പ്രഖ്യാപിച്ചിരുന്നു. സാധാരണക്കാര്‍ക്കും മനസിലാക്കാന്‍ എളുപ്പം കഴിയും എന്നതിനാലാണ് ഡെല്‍റ്റ, കപ്പ, ബീറ്റ, ഗാമ തുടങ്ങിയ പേരുകള്‍ ഡബ്ല്യു.എച്ച്‌.ഒ നല്‍കിയത്.

prp

Leave a Reply

*