തോടുകള്‍ക്കും ആറുകള്‍ക്കും വീതി കുറഞ്ഞു വെള്ളപ്പൊക്ക ഭീഷണിയില്‍ കുമരകം

കോട്ടയം​:​ ​കേവുവള്ളങ്ങളും ബോട്ടുകളും പോയിരുന്ന ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലെ തോടുകള്‍ വീതികുറഞ്ഞ് കൈതോടായി മാറി. ഇതോടെ വര്‍ഷ കാലത്ത് കിഴക്കന്‍വെള്ളം എത്തുമ്ബോള്‍ വേമ്ബനാട് കായലിലേക്കുള്ള മാര്‍ഗം തടസപ്പെട്ടതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് കുമരകം പ്രദേശം.
വര്‍ഷങ്ങള്‍ക്കുമുമ്ബ് ഗതാഗതത്തിന് പ്രധാനമായും ആളുകള്‍ ആശ്രയിച്ചിരുന്നത് ആറുകളെയും തോടുകളെയുമായിരുന്നു. വീട്ടുസാധനങ്ങളും വീട് നിര്‍മ്മിക്കാനുള്ള കരിങ്കല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും എത്തിച്ചിരുന്നതും വളളങ്ങളിലായിരുന്നു. എന്നാല്‍ കാലം മാറി. കുമരകത്ത് റോഡുകളായി. ഇതോടെ ചെറുവഴികള്‍ വീതികൂട്ടി നിര്‍മ്മിക്കപ്പെട്ടു. ആറുകളും തോടുകളും കൈയേറിയാണ് റോഡുകള്‍ നിര്‍മ്മിച്ചത്. കൂടാതെ വീടുകളിലേക്ക് വഴികള്‍ നിര്‍മ്മിച്ചതോടെ ചെറുകലുങ്കുകളും രൂപം കൊണ്ടു. ഇതോടെ തോടുകളിലൂടെ വെള്ളം അനായാസമായി കായലില്‍ എത്താന്‍ കഴിയാത്ത അവസ്ഥയായി.

ഇതോടെ ആറുകളുടെ വീതി കുറഞ്ഞ് തോടായി മാറി. തോടാവട്ടെ വീതി കുറഞ്ഞ് കൈത്തോടായി. ഇവയില്‍ നാട്ടുകാര്‍ മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ കുമരകത്തെ മിക്ക തോടുകളും കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞു. ഗ്രാമവികസനത്തിനായി ഗ്രാമീണ റോഡുകള്‍ നിര്‍‌മ്മിക്കാന്‍ പഞ്ചായത്തുകള്‍ പദ്ധതികളും ബജറ്റില്‍ ഫണ്ടും അനുവദിച്ചപ്പോള്‍ ഗ്രാമാന്തരങ്ങളിലൂടെ സ്വച്ഛമായി ഒഴുകിയ കൈത്തോടുകളെ പരിഗണിച്ചില്ല. കോട്ടയത്ത് നിന്ന് എത്തുന്നവര്‍ക്ക് കുമരകത്തെ പ്രവേശനകവാടമായ രണ്ടാം കലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് വേമ്ബനാട്ടുകായല്‍ വരെയുള്ള ഭാഗങ്ങള്‍ പരിശോധിച്ചാല്‍ നിര്‍ജ്ജീവമായി ദു‌ര്‍ഗന്ധം വമിച്ച്‌ രോഗാണു ഉത്പാദനകേന്ദ്രങ്ങളായി മാറിയ തോടുകള്‍ കാണാം

prp

Leave a Reply

*