ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച റ​ബ​ര്‍ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക്ക്‌ നാ​ലു​വ​ര്‍​ഷം ത​ട​വും പി​ഴ​യും

ക​രു​നാ​ഗ​പ്പ​ള്ളി: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ റ​ബ​ര്‍ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​ക്ക് നാ​ലു​വ​ര്‍​ഷം ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ശ്രീ​രാ​ജ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2019ല്‍ ​ശൂ​ര​നാ​ട് പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പി​ഴ​ത്തു​ക​യി​ല്‍ 25,000 രൂ​പ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം മൂ​ന്നു​വ​ര്‍​ഷ​വും ഒ​രു​വ​ര്‍​ഷ​വും വീ​ത​മാ​ണ് ത​ട​വ്.

എ​ന്നാ​ല്‍ ശി​ക്ഷ ഒ​രേ​കാ​ല​യ​ള​വി​ല്‍ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​കും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പി. ​ശി​വ​പ്ര​സാ​ദ് ഹാ​ജ​രാ​യി.

prp

Leave a Reply

*