ലണ്ടന്‍: ബ്രിട്ടനില്‍ കാറപകടം .സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ മലയാളി വിദ്യാര്‍ഥി മരിച്ചു. വര്‍ക്കല സ്വദേശി അമല്‍ പ്രസാദാണ് (24) മരിച്ചത് .പ്രാദേശികസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.50ന് നോര്‍വിച്ചിനു സമീപം മോട്ടോര്‍വേയിലാണ് അപകടമുണ്ടായത് .ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത് .അമലിനൊപ്പം സുഹൃത്തുക്കളായ ആകാശ്, നിഷാന്‍ എന്നിവരും ഉണ്ടായിരുന്നു. പരുക്കേറ്റ ആകാശ് ഇപ്സ്വിച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്.
സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു.

