വടശ്ശേരിക്കര: ഇടക്കുളം കുളിക്കടവുങ്കല് പടി വളവില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു രണ്ടുപേര്‍ക്ക് പരിക്ക്. റാന്നിയില്‍നിന്ന് വടശ്ശേരിക്കരയിലേക്ക് വന്ന ജീപ്പ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.
ഡ്രൈവറെയും മറ്റൊരു യാത്രക്കാരനെയും പരിക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജീപ്പ് അമ്ബതടി താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

