ആഴക്കടലില്‍ തെങ്ങിന്‍ കുലച്ചിലുകള്‍ താഴ്ത്തി നിരോധിത മത്സ്യബന്ധനം തകൃതി

ചാവക്കാട്: ആഴക്കടലില്‍ തെങ്ങിന്‍ കുലച്ചിലുകള്‍ താഴ്ത്തി നിരോധിത മത്സ്യബന്ധനം തകൃതിയായി നടക്കു​േമ്ബാഴും നടപടിയെടുക്കാതെ അധികൃതര്‍. ബ്ലാങ്ങാട് ബീച്ച്‌ കേന്ദീകരിച്ച്‌ 200ഓളം ഫൈബര്‍ വഞ്ചിക്കാരാണ് ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നത്. കന്യാകുമാരി ഉള്‍​െപ്പടെയുള്ള തെക്കന്‍ ജില്ലക്കാരാണ് മത്സ്യ വിപണിയില്‍ വന്‍വിലയുള്ള കണവ മത്സ്യങ്ങളെ പിടിക്കാന്‍ തെങ്ങിന്‍ കുലച്ചില്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

കണവ മത്സ്യങ്ങളെ ആകര്‍ഷിക്കാനാണ് ആഴക്കടലില്‍ തെങ്ങിന്‍ കുലച്ചിലുകളും പ്ലാസ്​റ്റിക് കുപ്പികളും സിമന്‍റ് ചാക്കുകളില്‍ നിറച്ച മണ്ണുമിട്ട് കൃത്രിമ ആവാസകേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നത്. ഓരോ തവണ കണവ പിടിത്തത്തിന് പോകുമ്ബോഴും കുലച്ചിലുകള്‍ കൂടാതെ 50 മുതല്‍ 100 വരെ മണല്‍ ചാക്കുകളും കടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. ആക്രിക്കച്ചവടക്കാരില്‍നിന്ന് കൂട്ടത്തോടെ വാങ്ങുന്ന കുപ്പികളും ചെറിയ കാനുകളുമാണ് കുലച്ചിലുകള്‍ക്കൊപ്പം കെട്ടിയിടുന്നത്. കടലിലെ അടിഭാഗത്തെ പാറക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ കണവ പോലുള്ള മത്സ്യങ്ങള്‍ മുട്ടയിടുന്നതും അത്‌ വിരിയുന്നതിന്‌ കൂട്ടമായി കാവലിരിക്കുന്നതും.

ആഴക്കടലി​െന്‍റ അടിത്തട്ടില്‍ പാറക്കൂട്ടങ്ങള്‍ എവിടെയാണെന്ന്​ ശരിയായി മനസ്സിലാക്കി അതി​െന്‍റ തൊട്ടടുത്തായാണ് കൃതിമ സങ്കേതം ഒരുക്കുന്നത്. ഇത്തരം സങ്കേതം നിര്‍മിച്ച്‌ ദിവസങ്ങള്‍ക്കുശേഷമാണ് മത്സ്യം പിടിക്കാനെത്തുക. കൃത്രിമ കൂടാരം നിര്‍മിച്ച്‌ കടലില്‍ താഴ്ത്തിയാല്‍ ജി.പി.എസ് ഉപകരണത്തില്‍ ആ സ്ഥലം അടയാളപ്പെടുത്തിയാണ് അവിടം വിടുക. പിന്നീട് ജി.പി.എസ് വഴി കുലച്ചില്‍ ഇട്ട സ്ഥലത്തെത്തിയാണ് അവയെ പിടിക്കുക. മുട്ടയിടാനായി കണവ കുലച്ചില്‍കെട്ടില്‍ അള്ളിപ്പിടിച്ചാണിരിക്കുക. മുട്ടയിടുന്ന സമയത്ത്​ മത്സ്യങ്ങളെ പിടിച്ചാല്‍ ഇവക്കു വംശനാശം സംഭവിക്കാന്‍ സാധ്യതയുണ്ട്​.

കുലച്ചില്‍ മത്സ്യബന്ധനം സംബന്ധിച്ച തര്‍ക്കം പലയിടങ്ങളിലും സ്വദേശികളായ പരമ്ബരാഗത മത്സ്യത്തൊഴിലാളികളുമായുള്ള സംഘര്‍ഷത്തിന്​ കാരണമാകാറുണ്ട്. കയര്‍ പൊട്ടിയ കുലച്ചില്‍കൂട്ടം കരയിലേക്ക് നീങ്ങി പരമ്ബരാഗത വഞ്ചിക്കാര്‍ വിരിച്ച വലയില്‍ കുരുങ്ങുന്ന സംഭവങ്ങളും പതിവാണ്. കുലച്ചില്‍ കൂട്ടങ്ങളും അവ കെട്ടി തയാറാക്കുന്ന തൊഴിലാളികളും ബ്ലാങ്ങാട് ബീച്ചില്‍ പതിവ് കാഴ്ചയാണ്. എന്നാല്‍, ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.

കുലച്ചിലുകള്‍ കുടുങ്ങി വല നശിച്ചു

ചാവക്കാട്: കണവ പിടിക്കാനായി കടലില്‍ താഴ്ത്തിയ കുരഞ്ഞിലുകള്‍ (കുലച്ചിലുകള്‍) കുടുങ്ങി മത്സ്യബന്ധന വലകള്‍ നശിച്ചു. അരലക്ഷം രൂപയുടെ നഷ്​ടം സംഭവിച്ചു.

ഇന്നലെ മത്സ്യബന്ധനത്തിനായി കടലില്‍ പോയ ബി.എച്ച്‌. നൗഫലി​െന്‍റ ഉടമസ്ഥതയിലുള്ള വള്ളത്തിലെ വലകളാണ് നശിച്ചത്. പകുതി വല തിരികെ ലഭിച്ചെങ്കിലും പകുതി നഷ്​ടപ്പെട്ടു.

prp

Leave a Reply

*