ഡല്‍ഹിയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; പക്ഷിപ്പനി എന്ന് സംശയം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ രാജ്യതലസ്ഥാനം പക്ഷിപ്പനി ഭീതിയില്‍. മയൂര്‍ വിഹാര്‍ മേഖലയില്‍ നിരവധി കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി. പക്ഷികളുടെ സാമ്ബിള്‍ പരിശോധിച്ച്‌ വരികയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

മയൂര്‍ വിഹാര്‍ മേഖലയിലെ പാര്‍ക്കിലാണ് കഴിഞ്ഞ ദിവസം കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പിപിഇ കിറ്റ് ധരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചത്ത പക്ഷികളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചു. പക്ഷിപ്പനിയാണോ കാക്കകള്‍ ചത്തതിന് കാരണം എന്നറിയുന്നതിന് പരിശോധന നടത്തിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ചത്ത പക്ഷികളെ സുരക്ഷിതമായി സംസ്‌കരിച്ചിട്ടുണ്ടെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. രാജ്യത്ത് കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*