ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയിലെ ചത്തര്പുര മേഖലയിലാണ് സംഭവം.37കാരനായ യുവാവിനെയാണ് ഭാര്യ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം യുവതി തന്നെ കൊലപാതക വിവരം ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ട അയല്‍വാസിയാണ് ഇക്കാര്യം ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചത്. പോലീസ് എത്തി ര്‍ വീടിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും അകത്ത് നിന്നും വാതില്‍ പൂട്ടിയിരുന്നതിനാല്‍ അതിന് സാധിച്ചില്ല. വാതില്‍ പൊളിച്ചാണ് പോലീസ് അകത്ത് പ്രവേശിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ അബോധാവസ്തയില്‍ കിടക്കുകയായിരുന്നു ഭാര്യ. ഇവരെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്കു മാറ്റി. മധ്യപ്രദേശിലെ ഉജ്ജെയിന്‍ സ്വദേശിനിയാണ് ഇവര്‍. യുവതിക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു.

