മാസ്ക് ധരിച്ചില്ല; ഖത്തറില്‍ 93 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായി ആഭ്യന്തര മന്ത്രായം അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ഇതുവരെ നടത്തിയ പരിശോധനയില്‍ പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കാത്തതിനും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിനും കൂടി 3,095 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

കൊവിഡ് പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും ആവര്‍ത്തിച്ച്‌ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

prp

Leave a Reply

*