ജമ്മു കാശ്മീരില്‍ പാക് പ്രകോപനം; ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

ജമ്മു കശ്മീരില്‍ വെടി നിര്‍ത്തല്‍ ലംഘനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. വെടി നിര്‍ത്തല്‍ ലംഘിച്ച പാക് സൈനിക നടപടിക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സേന രണ്ട് പാക് സൈനികരെ വധിച്ചു. നിയന്ത്രണ രേഖക്ക് സമീപം നൗഷേര മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.

മേഖലയില്‍ രണ്ട് ദിവസമായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുകയായിരുന്നു. ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ നിരവധി പാക് പോസ്റ്റുകള്‍ തകര്‍ന്നതായും പാക് സൈനികര്‍ പോസ്റ്റുകള്‍ ഉപേക്ഷിച്ച്‌ പിന്മാറിയതായും റിപ്പോര്‍ട്ടുണ്ട്.

prp

Leave a Reply

*