പനാജി: ഗോവയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. 48 സീറ്റുകളില്‍ 32 സീറ്റിലും ബിജെപി ജയിച്ചു. എന്നാല്‍, കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പാര്‍ട്ടി കേവലം നാല് സീറ്റുകളില്‍ മാത്രം ഒതുങ്ങി.
മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി മൂന്നും, എന്‍സിപി, എഎപി എന്നിവ ഓരോ സീറ്റും വീതം നേടിയിട്ടുണ്ട്. സ്വതന്ത്രര്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചു. ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്.

