കോഴിക്കോട് വരനും ബന്ധുക്കള്‍ക്കും നേരെ ഗുണ്ടാ ആക്രമണം, കാര്‍ അടിച്ചു തകര്‍ത്തും വടിവാള്‍ വീശിയും വധുവിന്റെ അമ്മാവന്മാര്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ വരനും ബന്ധുക്കളും വന്ന കാര്‍ വധുവിന്റെ ബന്ധുക്കള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ പട്ടാപ്പകലാണ് സംഭവം. കൊയിലാണ്ടി സ്‌റ്റേഷന്‍ പരിധിയിലെ നടേരി എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. വധുവിന്റെ അമ്മാവന്മാരാണ് ആക്രമികള്‍ എന്നാണ് സൂചന. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സാലിഹും നടേരി സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്ബ് കഴിഞ്ഞിരുന്നു.

prp

Leave a Reply

*