ഗോവയിലെ ബീച്ചില്‍ ജെല്ലി ഫിഷ് ആക്രമണം; 90ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ഗോവ: ബീച്ചുകളില്‍ ഭീഷണി ഉയര്‍ത്തി ജെല്ലി ഫിഷ്. ബീച്ചുകളില്‍ ഇറങ്ങിയവരില്‍ പലര്‍ക്കും ജെല്ലി ഫിഷിന്റെ കൂട്ടത്തോടെയുള്ള ആക്രമണം നേരിടേണ്ടി വന്നു. ഇത്തരത്തില്‍ 90ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജെല്ലി ഫിഷിന്റെ കുത്തേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്ബോള്‍ സൂക്ഷിക്കണമെന്ന് ഗോവ ലൈഫ്ഗാര്‍ഡ് ഏജന്‍സി അറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ട് ദിവസമായാണ് ജെല്ലി ഫിഷ് ആക്രമണം രൂക്ഷമായത്. ഗോവയിലെ പ്രമുഖ ബീച്ചായ ബാഗ-സിന്‍ക്വറിം ബീച്ചിലാണ് കൂടുതലായി ജെല്ലി ഫിഷ് ആക്രമണം നടന്നത്. രണ്ട് ദിവസങ്ങളിലായി ബാഗ-സിന്‍ക്വറിം ബീച്ചില്‍ 55ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ടോലിം സിന്‍ക്വെറിം ബീച്ചില്‍ 10ലധികം കേസുകളും സൗത്ത് ഗോവയില്‍ 25 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

prp

Leave a Reply

*